പാക്കിസ്ഥാന്‍ നുണക്കഥകൾ‌ പ്രചരിപ്പിക്കുന്നു; കൃത്യമായി തിരിച്ചടി നൽകി ഇന്ത്യ | Video

പ്രത്യേക ബ്രീഫിങ്
operation sindoor special briefing today

പാക്കിസ്ഥാന്‍ നുണകഥകൾ‌ പ്രചരിപ്പിക്കുന്നു; ജനവാസമേഖ, സ്‌കൂൾ, ആശുപത്രികൾ ലക്ഷമിട്ടു; കൃത്യമായി തിരിച്ചടി നൽകി ഇന്ത്യ

Updated on

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതിരോധമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും വിളിച്ചു ചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ അതിർത്തിയിലെ സാഹചര്യങ്ങൾ രാജ്യത്തോട് വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിർസിയും സൈനികോദ്യോഗസ്ഥ വ്യോമിക സിങ്ങും.

പാക് ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഇതിന് തക്കതായ മറുപടി സൈന്യം നൽകി. പാക് സൈനിക താവളങ്ങൾക്കു നേരെ ഇന്ത്യ തിരിച്ചടിച്ചു. സൈനിക മെഡിക്കൽ സെന്‍ററും സ്കൂളുകളും പാക്കിസ്ഥാന്‍ ഉന്നമിട്ടിരുന്നു. ജനവാസമേഖലകളിൽ തുടർച്ചയായി പാക്കിസ്ഥാൻ ആക്രമണം നടത്തി.

പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാക്കിസ്ഥാൻ ആക്രമണങ്ങൾ നടത്തി. പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ചു. മിസൈലുകൾ, യുകാബ്, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.

തുടർച്ചയായി ഇവർ നുണകൾ പ്രചരിപ്പിക്കുന്നു. ഇന്ത്യയുടെ ബ്രഹ്മോസ് സംവിധാനം, S 400 സൂക്ഷിച്ച ഇടം എന്നിവ തകർത്തു എന്ന് വ്യാജപ്രചരണം നടത്തി. ഇന്ത്യയുടെ സൈനിക താവളങ്ങൾ, പവർ ഗ്രിഡുകൾ എല്ലാം സുരക്ഷിതം.

അന്താരാഷ്ട്ര വ്യോപാത പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്തു. ജനവാസമേഖലകളിൽ ആക്രമണം തുടരുകയാണ്. ഭിന്നിപ്പ് ലക്ഷ്യമിട്ട് മതകേന്ദ്രങ്ങൾ ആക്രമിക്കുന്നു. സ്‌കൂളുകൾ, സൈനിക മെഡിക്കൽ സെന്‍റുകൾ എന്നിവ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടു. 6 പാക് സൈനിക താവളങ്ങളും 2 വ്യോമ താവളങ്ങളും ഇന്ത്യ ആക്രമിച്ചു.

ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയംപ്രതിരോധവും തിരിച്ചടിയും മാത്രമാണ്. തിരിച്ചടിച്ചത് പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പുവരുത്തിയാണ്. ഇപ്പോഴും ശ്രമിക്കുന്നത് സംഘർഷം ലഘൂകരിക്കാനാണെന്നും സേന വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിൽ തിരിച്ചടി നേരിട്ടതായും സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ വ്യോമ താവളങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. പാക്കിസ്ഥാന്‍ അതിർത്തിയിൽ സൈനിക വ്യന്യാസം വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ആക്രമണങ്ങളും ശക്തമായി ഇന്ത്യ ചെറുത്തുവെന്നും ഇന്ത്യ കൃത്യമായി തിരിച്ചടി നൽകിയതായും വിദേശ പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com