മണിപ്പൂർ വിഷയത്തിൽ ഇടപെടണം; രാഷ്ട്രപതിയുമായി പ്രതിപക്ഷം കൂടിക്കാഴ്ച്ച നടത്തി

'ഇന്ത്യ' മുന്നണിയുടെ ഭാഗമായ നേതാക്കളാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്
പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തുന്നു.
പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തുന്നു.

ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പ്രതിപക്ഷ നേതാക്കൾ സന്ദർശിച്ചു. മണിപ്പൂരിലെ സ്ഥിതിഗികൾ രാഷ്ട്രപതിയെ അറിയിച്ചുവെന്നും വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർഥിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

'ഇന്ത്യ' മുന്നണിയുടെ ഭാഗമായ നേതാക്കളാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രശ്ന ബാധിത പ്രദേശം സന്ദർശിച്ച 21 എപിമാരുടെപ്പെടെ 31 എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.

പ്രധാനമന്ത്രി മണിപ്പൂർ സന്ദശിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാർലമെന്‍റ് ഓഗസ്റ്റ് എട്ടിനു ചർച്ചയ്ക്കെടുക്കും. മൂന്നു ദിവസത്തെ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com