മണിപ്പൂർ സംഘർഷം: അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം

മണിപ്പൂർ വിഷയത്തിൽ ബുധനാഴ്ച്ചയും ഇരുസഭകളും സ്തംഭിച്ചു.
എംപി രാഘവ് ഛദ്ദ രാജ്യ സഭയിൽ സംസാരിക്കുന്നു.
എംപി രാഘവ് ഛദ്ദ രാജ്യ സഭയിൽ സംസാരിക്കുന്നു.
Updated on

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്താൻ ഒരുക്കമല്ലാത്ത സാഹചര്യത്തിൽ സർക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയാൽ വിഷയത്തിൽ ചർച്ച നടത്താനും മറുപടി നൽകാനും സർക്കാർ നിർബന്ധിതരാകും. ഇതു മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇന്ത്യയുടെ നീക്കം.

അതേ സമയം മണിപ്പൂർ വിഷയത്തിൽ ബുധനാഴ്ച്ചയും ഇരുസഭകളും സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. സഭ ആരംഭിച്ചപ്പോഴേ പ്രതി പക്ഷ എംഎൽഎമാർ പ്രതിഷേധം തുടങ്ങിയതിനെത്തുടർന്നു ഇരു സഭകളും നിർത്തി വച്ചു. രാജ്യസഭയിൽ 50 എംപിമാരാണ് റൂൾ 267 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് ഭരണപക്ഷവും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ എംപിമാർ മുദ്രാവാക്യവുമായി പ്രതിഷേധം ആരംഭിച്ചതോടെയാണ് സഭ നിർത്തി വയ്ക്കുകയായിരുന്നു. ലോക്സഭയിലും സമാനമായ സംഭവങ്ങൾ അരങ്ങേറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com