'മോദിയും അദാനിയും ഒന്നാണ്, ഞങ്ങൾക്ക് നീതി വേണം'; മുഖം മൂടി ധരിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം

ഇന്ത്യാ മുന്നണിയിലെ എംപിമാരുടെ തിങ്കളാഴ്ചത്തെ പ്രതിഷേധത്തിൽ നിന്ന് സമാജ്‌വാദി, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എംപിമാർ വിട്ടു നിന്നു
opposition protest adani corruption parliament
'മോദിയും അദാനിയും ഒന്നാണ്, ഞങ്ങൾക്ക് നീതി വേണം'; മുഖം മൂടി ധരിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വ്യവസായി ഗൗതം അദാനിയുടേയും മുഖംമൂടി അണിഞ്ഞ് പാർലമെന്‍റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അധാനിക്കെതിരായ കൈക്കൂലി ആരോപണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

'മോദിയും അദാനിയും ഒന്നാണ്, ഞങ്ങൾക്ക് നീതി വേണം' - എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം. മോദി അദാനി ബന്ധത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പരിഹസിക്കുകയും ചെയ്തു. അദാനിക്കെതിരായ കൈക്കൂലി ആരോപണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശീതകാല സമ്മേളനം ആരംഭിച്ച അന്നുമുതൽ ഇരുസഭകളിലും പ്രതിഷേധം ശക്തമാണ്. എന്നാൽ ഇന്ത്യാ മുന്നണിയിലെ എംപിമാരുടെ തിങ്കളാഴ്ചത്തെ പ്രതിഷേധത്തിൽ നിന്ന് സമാജ്‌വാദി, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എംപിമാർ വിട്ടു നിന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com