ജന്തർ മന്തറിലെ പ്രതിപക്ഷ പ്രതിഷേധം; രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ബലംപ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തിൽ കയറ്റിയത്
Opposition protest at Jantar Mantar; Rahul and Priyanka in custody

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി

Updated on: 

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയതിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എംപി പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു. ബലംപ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തിൽ കയറ്റിയത്.

പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു പ്രിയങ്ക. തന്നെ ക്രൂരമായി മർദിച്ചതായാണ് പ്രിയങ്ക പ്രതികരിച്ചത്. നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്.

അതേസമയം, കേരള മുഖ‍്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ജ്ഞാനേഷ് കുമാർ ജനാധിപത‍്യത്തെ അട്ടിമറിച്ചെന്നും രാജി വയ്ക്കുന്നതു വരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com