
ന്യൂഡൽഹി: പാർലമെന്‍റിനു പുറത്ത് റോസാപ്പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയുമായി പ്രതിപക്ഷ പ്രതിഷേധം. സഭ ചേരുന്നതിനു മുന്നോടിയായി പാർലമെന്‍റിന് പുറത്ത് അദാനി വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്ക് പൂക്കൾ നൽകിയാണ് പ്രതിഷേധിച്ചത്.
ഓരോ ദിവസവും പ്രതിപക്ഷം വ്യത്യസ്ത രീതിയിലാണ് പ്രതിഷേധിക്കുന്നത്. അദാനിയുടെയും മോദിയുടെയും ചിത്രങ്ങളുള്ള ബാഗുകളും, ടീഷർട്ടുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് അദാനിയുടെയും മോദിയുടെയും മുഖംമൂടി ധരിച്ചും വായ മൂടിക്കെട്ടിയും പ്രതിഷേധിച്ചു.