വെടിനിർത്തലിന് അപേക്ഷിച്ചത് ആരാണെന്നത് വ്യക്തം: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

സിന്ധു നദീജലക്കരാർ മരവിപ്പിച്ചതു തുടരുമെന്നും ചർച്ച പാക്കിസ്ഥാൻ എപ്പോഴാണ് പാക് അധീന കശ്മീരിൽ നിന്ന് ഒഴിഞ്ഞുപോകുന്നത് എന്നു മാത്രമാണെന്നും ജയശങ്കർ പറഞ്ഞു.
Our relations, dealings with Pak will be strictly bilateral: EAM Jaishankar

എസ്. ജയശങ്കർ

file

Updated on

ന്യൂഡൽഹി: പാക്കിസ്ഥാനുമായി ഇനി ചർച്ച ഭീകരതക്കുറിച്ചു മാത്രമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയുടെ സമീപനം കരുത്തും വ്യക്തതയുമുള്ളതാണ്. മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ല. ചർച്ചകൾ നേരിട്ടുമാത്രം. ഇന്ത്യ നൽകിയ പട്ടികയിലുള്ള ഭീകരരെ കൈമാറാനും ഭീകരരുടെ താവളങ്ങളും പരിശീലനകേന്ദ്രങ്ങളും അടച്ചുപൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചു മാത്രമേ ചർച്ചയുള്ളൂ. ഇന്ത്യയ്ക്ക് അന്താരാഷ്‌ട്ര പിന്തുണയുണ്ട്.

പഹൽഗാം ആക്രമണത്തിന്‍റെ ആസൂത്രകരെ ശിക്ഷിക്കണമെന്നു യുഎൻ രക്ഷാസേന പ്രമേയം പാസാക്കിയിരുന്നു. മേയ് ഏഴിന് കുറ്റക്കാർക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മൾ മറുപടി നൽകി. ഇന്ത്യൻ സേന പാക്കിസ്ഥാനിൽ നൽകിയ തിരിച്ചടിക്ക് ഉപഗ്രഹ ചിത്രങ്ങളാണു തെളിവ്. നമുക്കു കാര്യമായ നാശമുണ്ടാക്കാൻ അവർക്കു കഴിഞ്ഞില്ല.

വെടിനിർത്തലിന് അപേക്ഷിച്ചത് ആരാണെന്നത് വ്യക്തമാണ്. സിന്ധു നദീജലക്കരാർ മരവിപ്പിച്ചതു തുടരുമെന്നും കശ്മീരിനെക്കുറിച്ചുള്ള ചർച്ച പാക്കിസ്ഥാൻ എപ്പോഴാണ് പാക് അധീന കശ്മീരിൽ നിന്ന് ഒഴിഞ്ഞുപോകുന്നത് എന്നു മാത്രമാണെന്നും ജയശങ്കർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com