'ചൗമീൻ' കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

നൂഡിൽസ് വിഭാഗത്തിൽപ്പെട്ട ഭക്ഷണമായ ചൗമീൻ കഴിച്ചതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു
Over 100 children hospitalized with food poisoning after eating 'chow mein'

ചൗമീൻ' കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

Updated on: 

ബാലഘാട്ട്: മധ്യപ്രദേശിലെ ബാലഘാട്ട് ജില്ലയിൽ 118 കുട്ടികൾക്കും 12 മുതിർന്നവർക്കും ഭക്ഷ്യവിഷബാധ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ജില്ലയിലെ ഹിരി ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. നൂഡിൽസ് വിഭാഗത്തിൽപ്പെട്ട ഭക്ഷണമായ ചൗമീൻ കഴിച്ചതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കിർനാപുർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടികളിൽ 45 പേരെ വിദഗ്ധ ചികിത്സയ്ക്കായി ബാലഘാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിലാണ് മുതിർന്നവരെയും പ്രവേശിപ്പിച്ചത്. ബാലഘാട്ട് ജില്ലാ കലക്റ്റർ ആദിത്യ സിങ് ആശുപത്രി സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി.