ഇറാൻ വ്യോമാതിർത്തി അടച്ചു; എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചുവിളിച്ചു

വെള്ളിയാഴ്ച രാവിലെയോടെയാണ് ഇറാനു നേരേ ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്
Over 15 Air India international flights diverted returning amid Iran airspace closure

ഇറാൻ വ്യോമാതിർത്തി അടച്ചു; വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർഇന്ത്യ

file image

Updated on

ന്യൂഡൽഹി: ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ നിന്ന് വിമാനങ്ങൾ പിൻവാങ്ങുന്നു. ഇറാനിലെ നിലവിലെ സാഹചര്യം, വ്യോമാതിർത്തി അടച്ചിടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത് 15 എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ച് വിടുകയോ യാത്ര പൂർത്തിയാക്കാതെ മടങ്ങുകയോ ചെയ്യുന്നതായി കമ്പനി അറിയിച്ചു.

ആക്രമണങ്ങൾക്ക് പിന്നാലെ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടുവെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. ഇസ്രായേലിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സർവീസുക നിർത്തിവച്ചതായി ഇസ്രയേലും വ്യക്തമാക്കി. ഇറാന്‍റെ വ്യോമപാത അടച്ചു.

വ്യോമപാതയിൽ മാറ്റം വരുന്ന എയർഇന്ത്യ വിമാനങ്ങൾ...

AI130 – ലണ്ടൻ ഹീത്രു-മുംബൈ – വിയന്നയിലേക്ക് തിരിച്ചുവിട്ടു

AI102 – ന്യൂയോർക്ക്-ഡൽഹി – ഷാർജയിലേക്ക് തിരിച്ചുവിട്ടു

AI116 – ന്യൂയോർക്ക്-മുംബൈ – ജിദ്ദയിലേക്ക് തിരിച്ചുവിട്ടു

AI2018 – ലണ്ടൻ ഹീത്രോ-ഡൽഹി – മുംബൈയിലേക്ക് തിരിച്ചുവന്നു

AI129 – മുംബൈ-ലണ്ടൻ ഹീത്രു – മുംബൈയിലേക്ക് തിരിച്ചുവന്നു

AI119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് തിരിച്ചുവന്നു

AI103 – ഡൽഹി-വാഷിംഗ്ടൺ – ഡൽഹിയിലേക്ക് തിരിച്ചുവന്നു

AI106 – ന്യൂയോർക്ക്-ഡൽഹി – ഡൽഹിയിലേക്ക് തിരിച്ചുവന്നു

AI188 – വാൻകൂവർ-ഡൽഹി – ജിദ്ദയിലേക്ക് തിരിച്ചുവിട്ടു

AI101 – ഡൽഹി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാൻ

AI126 – ചിക്കാഗോ-ഡൽഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു

AI132 – ലണ്ടൻ ഹീത്രു-ബെംഗളൂരു – ഷാർജയിലേക്ക് വഴിതിരിച്ചുവിടുന്നു

AI2016 – ലണ്ടൻ ഹീത്രു-ഡൽഹി – വിയന്നയിലേക്ക് വഴിതിരിച്ചുവിടുന്നു

AI104 – വാഷിംഗ്ടൺ-ഡൽഹി – വിയന്നയിലേക്ക് വഴിതിരിച്ചുവിടുന്നു

AI190 – ടൊറന്‍റോ-ഡൽഹി – ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിടുന്നു

AI189 – ഡൽഹി-ടൊറന്‍റോ – ഡൽഹിയിലേക്ക് മടങ്ങുന്നു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com