സംഭലിലെ ക്ഷേത്രത്തിൽ 150 വർഷത്തിലേറെ പഴക്കമുള്ള പടവുകളുള്ള കുളം കണ്ടെത്തി

കണ്ടെത്തിയത് 400 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കുളം
Over 150-year-old stepwell pool discovered in Sambhal temple
സംഭലിലെ ക്ഷേത്രത്തിൽ 150 വർഷത്തിലേറെ പഴക്കമുള്ള പടവുകളുള്ള കുളം കണ്ടെത്തി
Updated on

ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ 46 വർഷത്തിനുശേഷം തുറന്ന ക്ഷേത്രത്തിൽ പടവുകളോടു കൂടിയ കുളവും കണ്ടെത്തി. ചന്ദൗസിയിലെ ശിവ ഹനുമാൻ ക്ഷേത്രത്തിലാണ് ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ (എഎസ്ഐ)യുടെ പരിശോധനയിൽ 400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കുളം കണ്ടെത്തിയത്.

പടവുകളിലേക്കുള്ള നാലു കവാടങ്ങളും കണ്ടെത്തി. ഇവയുടെ തറ മാർബിൾ ഉപയോഗിച്ചു നിർമിച്ചവയാണ്. കുളവും പടവുകളും പൂർണായി മണ്ണു മൂടിയ നിലയിലായിരുന്നെന്ന് എഎസ്ഐ. നിലവിൽ 210 ചതുരശ്ര മീറ്ററിലെ മണ്ണു മാത്രമാണു നീക്കിയത്. 150 വർഷത്തിലേറെ പഴക്കമുള്ളതാണു കുളമെന്നു കരുതുന്നു.

അതിനിടെ, സംഭലിലെ കൽക്കി വിഷ്ണു ക്ഷേത്രത്തിൽ എഎസ്ഐ കഴിഞ്ഞ ദിവസം പരിശോധന നടത്തി. സംഭലിലെ അഞ്ച് ആശ്രമങ്ങളിലും 19 കുളങ്ങളിലും എഎസ്ഐ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com