
മോശം കാലാവസ്ഥ; ഡൽഹിയിൽ 300 ഫ്ലൈറ്റുകൾ വൈകും
ന്യൂഡൽഹി: മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിലെത്തേണ്ട 300ൽ അധികം വിമാനങ്ങൾ വൈകും. തലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വിമാനങ്ങൾ വൈകുന്നത്. അതേ സമയം വിമാനങ്ങളൊന്നും വഴി തിരിച്ചു വിട്ടിട്ടില്ല.
വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ശനിയാഴ്ച പുലർച്ചെ വരെ നീണ്ട സാഹചര്യത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പഞ്ച്കുയാൻ മാർഗ്, മഥുര റോഡ്, ശാസ്ത്രി ഭവൻ, ആർകെ പുരം, മോത്തി ബാഗ്, കിദ്‌വായ് നഗർ എന്നിവയുൾപ്പെടെ തലസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ഗതാഗതം മന്ദഗതിയിലായി.