

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. തെക്കൻ ഡൽഹിയിലെ ഓഖ്‌ല ഫേസ് ഒന്നിൽ ബുധനാഴ്ച രാവിലെ 11നാണ് സംഭവം.
കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ ഓക്സിജൻ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.