
പഹൽഗാം ഭീകരാക്രമണം; 4 ഭീകരരുടെ ചിത്രം പുറത്തുവിട്ടു, തെരച്ചിൽ ശക്തമാക്കി സൈന്യം
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ 4 ഭീകരരുടെ ചിത്രം പുറത്തുവിട്ട് ഏജൻസികൾ. ഭീകരസംഘടനയായ ലഷ്കറുമായി ബന്ധമുള്ളവരാണിവർ. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ പേരുകളും ഔദ്യോഗികമായി പുറത്തു വന്നിട്ടുണ്ട്.
നാലുപേരും ആയുധങ്ങളുമായി നിൽക്കുന്ന ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. പഹൽഗാം ആക്രമണത്തിൽ ഇവർക്ക് നേരിട്ട് പങ്കുള്ളതായാണ് വിവരം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടിആർഎഫാണ് രംഗത്തെത്തിയിരിക്കുന്നത്. പാക് ഭീകര സംഘടനയായ ലഷ്കറിന്‍റെ പിന്തുണയുള്ള ഭീകര സംഘടനയാണിത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ മരണ സംഖ്യ 28 ആയി, പരുക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കശ്മീരിലെത്തിയ ആഭ്യന്തര മന്ത്രി അമിത്ഷാ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു.