

വിനയ് നർവാൾ, ഭാര്യ ഹിമാൻഷി നർവാൾ.
കർണാൽ: പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പേരിൽ മുസ്ലിംകൾക്കും കശ്മീരികൾക്കുമെഎതിരേ തിരിയരുതെന്ന് കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന്‍റെ ഭാര്യ ഹിമാൻഷി.
അക്രമം കാണിച്ചവർക്ക് തക്കതായ മറുപടി നൽകണമെന്നും നീതി ലഭിക്കണമെന്നും ഹിമാൻഷി പറഞ്ഞു. വിനയ് നര്‍വാളിന്‍റെ 27ആം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്വദേശമായ ഹരിയാനയിലെ കര്‍ണാലിൽ സംഘടിപ്പിച്ച രക്തദാന ക്യാംപിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഹിമാൻഷി.
ഏപ്രിൽ 16 നായിരുന്നു ഹിമാൻഷിയും വിനയ് നർവാളും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറാം ദിവസമാണ് വിനയ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.