പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കർണാടക സർക്കാർ

കർണാടക സ്വദേശികളായ രണ്ടു പേരായിരുന്നു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്
Siddaramaiah govt announces financial aid to families of 2 karnataka natives killed in pahalgam terror attack

സിദ്ധരാമയ്യ

Updated on

ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കർണാടക മുഖ‍്യമന്ത്രി സിദ്ധരാമയ്യ. 10 ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ചിരിക്കുന്നത്.

കർണാടക സ്വദേശികളായ രണ്ടു പേരായിരുന്നു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശിവമോഗ വിജയനഗർ സ്വദേശിയായ മഞ്ജുനാഥ റാവു, വ‍്യവസായി ഭരത് ഭൂഷൻ എന്നിവരാണ് മരിച്ചത്.

വിനേദയാത്രക്കായി പഹൽഗാമിലെത്തിയ ഇവർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണം നടക്കുന്ന സമയം കർണാടക സ്വദേശികളായ 12 പേർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com