
പഹൽഗാം ഭീകരാക്രമണം; 2 പേർ അറസ്റ്റിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ 2 പേർ അറസ്റ്റിൽ. ഭീകരരെ സഹായിച്ച പഹൽഗാം സ്വദേശികളാണ് അറസ്റഅറിലായതെന്ന് എൻഐഎ അറിയിച്ചു. ബട്ക്കോട്ട് സ്വദേശി പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാം സ്വദേശി ബഷഈർ അഹമ്മദ് ജോത്തർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പാക് പൗരന്മാരായ മൂന്നു ലഷ്കറെ തയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് ഇരുവരുടെയും മൊഴി. ആക്രമണത്തിന് മുൻപ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തെ ഒരു കുടിലിലാണ് മൂന്ന് ഭീകരർ താമസിച്ചിരുന്നത്. ഭക്ഷണവും താമസ സൗകര്യങ്ങളും ഇരുവരും ചേർന്ന് നൽകിയെന്നും എൻഐഎ വ്യക്തമാക്കി.
ഭീകരാക്രമണത്തിന്‍റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ജമ്മു കശ്മീർ പൊലീസ് അന്വേഷിച്ച കേസിൽ എൻഐഎയും സമാന്തര അന്വഷണം നടത്തി വന്നിരുന്നു. ഭീകരാക്രമണത്തിന്‍റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെ കേസ് പൂർണമായും എൻഐഎ ഏറ്റെടുക്കുകയായിരുന്നു.