കൈമാറ്റ ഉടമ്പടി ഇല്ല; ഹാഫിസ് സയീദിനെ കൈമാറാനുള്ള ഇന്ത്യയുടെ ആവശ്യത്തിൽ പാക്കിസ്ഥാൻ

2008 ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അവശ്യപ്പെട്ടിരുന്നു
ഹാഫിസ് സയീദ്
ഹാഫിസ് സയീദ്
Updated on

ലഹോർ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യാസൂത്രിതനായ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ അത്തരത്തിലൊരു കൈമാറ്റ ഉടമ്പടിയില്ലെന്ന് പാക് വിദേശകാര്യ ഓഫീസ് വക്താവ് മുംതാസ് സഹ്റ ബലോച് അറിയിച്ചു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അവശ്യപ്പെട്ടിരുന്നു. ഇതിനുള്ള അപേക്ഷ കൈമാറിയതായി ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം പാക് അധികൃതരും സ്ഥിരീകരിച്ചിരിക്കുന്നത്.

ഇ​ന്ത്യ​യു​ടെ മോ​സ്റ്റ് വാ​ണ്ട​ഡ് ലി​സ്റ്റി​ലു​ള്ള ഭീ​ക​ര​നാ​ണ് ഹാ​ഫി​സ് സ​യീ​ദ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ കു​റ്റ​വാ​ളി കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ഉ​ട​മ്പ​ടി ഇ​ല്ലാ​ത്ത​തി​നാ​ലും ഭീ​ക​ര​രെ സം​ര​ക്ഷി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ന​യം മൂ​ല​വും അ​യാ​ളെ കൈ​മാ​റാ​ൻ അ​വ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.

ഭീ​ക​ര​നാ​യി ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച ഹാ​ഫി​സ് സ​യീ​ദി​ന്‍റെ ത​ല​യ്ക്കു 10 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണു വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ൽ ക​ട​ൽ ക​ട​ന്നെ​ത്തി​യ 10 അം​ഗ ഭീ​ക​ര​സം​ഘം 2008 ന​വം​ബ​ർ 26നു ​മും​ബൈ​യി​ൽ താ​ജ് ഹോ​ട്ട​ൽ അ​ട​ക്കം പ​ലേ​ട​ത്തും ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വി​ദേ​ശ പൗ​ര​ന്മാ​ര​ട​ക്കം 166 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

യു​എ​ൻ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് 2019 മു​ത​ൽ ഇ​യാ​ൾ പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ലാ​ണെ​ന്നാ​ണു പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, വീ​ട്ടു​ത​ട​ങ്ക​ലി​ൽ സ്വ​ത​ന്ത്ര​നാ​യി ക​ഴി​യു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. അ​ടു​ത്ത​വ​ർ​ഷം അ​വി​ടെ ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഹാ​ഫി​സ് സ​യീ​ദ് ഒ​രു​ങ്ങു​ന്ന​താ​യി ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

പാ​ക്കി​സ്ഥാ​ൻ മ​ർ​ക​സി മു​സ്‌​ലിം ലീ​ഗ് എ​ന്ന പു​തി​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് ഇ​യാ​ളു​ടെ മ​ക​ൻ ത​ൽ​ഹ സ​യീ​ദ് മ​ത്സ​രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ത​ൽ​ഹ സ​യീ​ദി​നെ യു​എ​പി​എ പ്ര​കാ​രം ഇ​ന്ത്യ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പാ​ക് രാ​ഷ്‌​ട്രീ​യ​ത്തി​ലും സൈ​ന്യ​ത്തി​ലും ഹാ​ഫി​സി​ന്‍റെ​യും മ​ക​ന്‍റെ​യും ഇ​ട​പെ​ട​ൽ സ​ജീ​വ​മാ​ണെ​ന്നാ​ണ് അ​വി​ടെ നി​ന്നു​ള്ള സൂ​ച​ന​ക​ൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com