അതിർത്തിയിൽ വീണ്ടും പാക് ആക്രമണം; മരണം 16 ആയി ഉയർന്നു

തോക്കുകൾ ഉപയോഗിച്ച് ഇന്ത്യയ്ക്ക് മറുപടി നൽകുമെന്ന് പാക് പ്രതിരോധമന്ത്രി
pak shell hit civilians in kashmir killed women

മെയ് 7 ന് കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ നിന്ന്

Updated on

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് ആക്രമണം. 2 പേർ മരിച്ചതായി വിവരം. കശ്മീരിലെ പൂഞ്ചിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ആൺകുട്ടിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്.

നേരത്തെ, ഉറിയിലുണ്ടായ ഷെൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

അതിർത്തിയിൽ സാധാരണക്കാർക്ക് നേരെ പാക് സൈന്യം ആക്രമണം തുടരുകയാണ്. പാക് ഷെല്ലിങ്ങിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി എന്നാണ് സൂചന. പരുക്കേറ്റവരുടെ ആകെ എണ്ണം 40 ആയി ഉയർന്നു.

തോക്കുകൾ ഉപയോഗിച്ച് ഇന്ത്യയ്ക്ക് മറുപടി നൽകുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് നേരത്തെ അറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com