
ജമ്മു കശ്മീരിൽ പാക് ഷെല്ലിങ് രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
file image
ശ്രീനഗര്‍: ജനവാസമേഖലകളിൽ തുടർച്ചയായി പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും ജമ്മു കശ്‌മീരിൽ മരിച്ചവരുടെ എണ്ണം ആഞ്ചായി.
രജൗരിയിലെ വ്യവസായ മേഖലയ്ക്ക് സമീപമുണ്ടായ ആക്രമണത്തി ല്‍ഐഷ നൂര്‍ (2), മുഹമ്മദ് ഷോഹിബ് (35) പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറില്‍ റാഷിദ (55). രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്‍റ് കമ്മീഷണര്‍ രാജ്കുമാര്‍ ഥാപ്പയും (54) ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ജമ്മു ജില്ലയിലെ ആര്‍എസ് പുര സെക്ടറിൽ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പിൽ ബിദിപൂര്‍ ജട്ട ഗ്രാമത്തിലെ അശോക് കുമാര്‍ എന്നയാളും കൊല്ലപ്പെട്ടു.
ജമ്മുവിലെ ജനവാസമേഖലയില്‍ പാക്കിസ്ഥാൻ ഷെല്ലാക്രമണം ശക്തമാക്കിയി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി.
അതേസമയം, ജമ്മു കാഷ്മീരില്‍ ഡ്രോണ്‍ ആക്രമണം നടന്ന വീടുകളിൽ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സന്ദർശനം നടത്തി. നഗരത്തിലെ ശംഭു ക്ഷേത്രത്തിന് സമീപം ഡ്രോണ്‍ ആക്രമണമുണ്ടായ വീട്ടില്‍ മുഖ്യമന്ത്രി എത്തി സാഹചര്യം വിലയിരുത്തി. വെള്ളിയാഴ്ചയും ഒമർ അബ്ദുള്ള പരുക്കേറ്റ ആളുകളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.