

വെടിനിർത്തൽ കരാർ ലംഘിച്ച് അതിക്രമിച്ചു കയറി പാക് സൈന്യം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗർ: ജമ്മു കശ്മീരിലെ പുഞ്ച് മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് അതിക്രമിച്ചു കയറിയ പാക് സൈന്യത്തിനു നേരെ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. 5 നുഴഞ്ഞു കയറ്റക്കാരെ ഇന്ത്യൻ സൈന്യം വധിച്ചതായാണ് വിവരം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സേന അതിക്രമിച്ച് കടന്നത്. നിലവിൽ സ്ഥിതിഗതികൾ നിയിന്ത്രണ വിധേയമാണ്. പ്രദേശം ഒന്നാകെ സൈന്യത്തിന്‍റെ കടുത്ത നിരീക്ഷണത്തിലാണ്.
2021 ൽ വെടി നിർത്തൽ കരാർ ഇരു രാജ്യങ്ങളും പുതുക്കിയതിനുശേഷം പ്രദേശത്ത് കരാർ ലംഘനം വളരെ അപൂർവമായിരുന്നു.