നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; 7 മരണം, 38 പേർക്ക് പരുക്ക്

നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിയ്പ്പും തുടരുന്നു
Pakistan Army targets civilians 7 dead 38 injured

നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; 7 മരണം, 38 പേർക്ക് പരുക്ക്

file image

Updated on

ശ്രീനഗര്‍: പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം. ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പടെ, 7 മരണം. 38 പേർക്ക് പരുക്കേറ്റതായാണ് വിവരം. നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിയ്പ്പും തുടരുകയാണ്.

ഉറി മേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടത്.പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com