
വെള്ളം, പത്രം, ഗ്യാസ് എന്നിവയില്ല; ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരേ പാക്കിസ്ഥാൻ
file image
ലാഹോർ: ഓപ്പറേഷൻ സിന്ദൂർ അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ അഭിമാനക്ഷതം മറയ്ക്കാൻ ഇന്ത്യ നയതന്ത്രജ്ഞർക്കെതിരേ നടപടി കർശനമാക്കി പാക്കിസ്ഥാൻ. ഇന്ത്യൻ നയതന്ത്രജ്ഞരുടെ വീടുകളിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ വരെ പാക്കിസ്ഥാൻ വിലക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
വിയന്ന കരാറിന്‍റെ ലംഘനമാണ് നടക്കുന്നതെന്ന് നയതന്ത്രജ്ഞ പ്രതിനിധികൾ പ്രതികരിച്ചു. ഗ്യാസ് വിതരണം തടസപ്പെടുത്തുക, പാൽ, പത്രം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുകയാണെന്നാണ് നയതന്ത്രജ്ഞർ അറിയിക്കുന്നത്.
ഇന്ത്യൻ ഹൈകമ്മീഷൻ ജീവനക്കാർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ ഇസ്ലാമബാദിലെ എല്ലാ ഔട്ട്ലെറ്റുകളും വിസമ്മതിക്കുന്നതായും കരാറുകാർ കൃത്യ സമയത്ത് വെള്ളമെത്തിക്കുന്നത് തടസപ്പെടുത്തുന്നതായും പരാതികൾ ഉയരുന്നുണ്ട്. പത്രം ഉൾപ്പെടെയുള്ളവ വീടുകളിലേക്കെത്തുന്നതിലും തടസം നേരിടുന്നു.
ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്കും പത്ര വിതരണം പൂർണമായും നിർത്തിവച്ചതോടെ പാക്കിസ്ഥാൻ നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം ഇന്ത്യയും നിർത്തിവച്ചിട്ടുണ്ട്.