

മുസദിക് മസൂദ് മാലിക് | താജ് മഹൽ
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ സാംസ്കാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിന് താജ്മഹൽ സന്ദർശിക്കാൻ അനുമതി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാക്കിസ്ഥാൻ കാലാവസ്ഥാ, പരിസ്ഥിതി വകുപ്പ് മന്ത്രി മുസദിക് മസൂദ് മാലിക്കിനും സംഘത്തിനും അനുമതി നൽകിയത്. എന്നാൽ ഇവർക്ക് ദേശീയ തലസ്ഥാനമായ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ അനുമതിയില്ല.
മൂന്നു ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാനായി മന്ത്രിയും സംഘവും വെള്ളിയാഴ്ചയാണ് ഡൽഹിയിലെത്തിയത്. മൂന്നു വർഷത്തിനിടെ ആദ്യമായാണ് ഒരു പാക് മന്ത്രി ഇന്ത്യയിലെത്തുന്നത്. സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച ആളായിരുന്നു മുസാദിഖ് മാലിക്. അതിനാൽ തന്നെ മാലിക്കിന്‍റെ ഇന്ത്യ സന്ദർശനം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.