അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ബിഎസ്എഫ് ജവാന് പരുക്ക്

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പാക് സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ യാതൊരു പ്രകോപനമൊന്നുമില്ലാതെ വെടിയുതിർത്തത്
 BSF jawans
BSF jawans
Updated on

ശ്രീനഗർ: ജമ്മുകാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പുലർച്ചെ മൂന്നുമണിവരെ വെടിവെയ്പ്പ് നടന്നതായി ബിഎസ്എഫ്പിആർഒ അറിയിച്ചു. അർനിയ കൂടാതെ അർണിയ, സുച്ച്ഗഡ്,സിയ,ജബോവൽ, ത്രെവ തുടങ്ങിയ ഇന്ത്യൻ പോസ്റ്റുകളെ ലക്ഷ്യം വെച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. മണിക്കൂറോളം നീണ്ടുനിന്ന വെടിവെയ്പിൽ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റു.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പാക് സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ യാതൊരു പ്രകോപനമൊന്നുമില്ലാതെ വെടിയുതിർത്തത്. ഗ്രാമങ്ങൾക്ക് നേരെയും വെടിവെയ്പ് ഉണ്ടായെന്നാണ് സൂചന. പാക് റേഞ്ചേഴ്സ് ഷെല്ലുകൾ ഉപയോഗിച്ചെന്നും സ്ഥീരികരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അതേസമയം പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന് ബിഎസ്എഫ് അറിയിച്ചു. ഈ മാസം രണ്ടാം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com