

പാക്കിസ്ഥാന്‍റെ ചാവേറാക്രമണം, തിരിച്ചടിച്ച് ഇന്ത്യ; പിന്തുണയുമായി അമെരിക്ക
ശ്രീനഗർ: പാക്കിസ്ഥാൻ ചാവേറാക്രമണം നടത്തിയതായി വിവരം. രാജൗരിയിലാണ് ചാവേറാക്രമണം നടത്തിയത്. ആക്രമണമുണ്ടായതായി സേന സ്ഥിരീകരിച്ചു.
ഇന്ത്യ പാക് മണ്ണിൽ തിരിച്ചടിച്ചു. ലാഹോറിലും കറാച്ചിയിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇന്ത്യ ആക്രമണം നടത്തി. ലാഹോറിലെ സിയാൽ കോട്ടയിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. ലാഹോറിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക് നഗരങ്ങളിൽ മിസൈൽ വർഷമാണ്.
ഇന്ത്യ തിരിച്ചടിച്ചതോടെ പാക്കിസ്ഥാൻ സമ്പൂർണ അടച്ചു പൂട്ടലിലേക്ക് കടന്നു. 5 ഇടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.
അതേസമയം, പാക്കിസ്ഥാന്‍റെ ശക്തമായ ആക്രമണത്തെ ഇന്ത്യ പ്രതിരോധിച്ചു. കനത്ത ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീർ സർക്കാർ പ്രതികരിച്ചു. മൂന്നു സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്. ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.
പാക്കിസ്ഥാന്‍റെ മൂന്ന് f-16 വിമാനങ്ങളും JF17 വിമാനങ്ങളും ഇന്ത്യ തകർത്തു. 50 ലേറെ ഡ്രോണുകളും 8 മിസൈലുകൾ നിർവീര്യമാക്കി. ജമ്മു വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍റെ ആക്രമണമെന്നാണ് വിവരം.
അതേസമയം, ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമെരിക്ക രംഗത്തെത്തി. പാക്കിസ്ഥാനോട് ആക്രമണം അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.