

വെടിനിർത്തൽ കരാർ ലംഘിച്ചു; നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് പ്രകോപനം
file image
ന്യൂഡൽഹി: വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് സമീപവും ശ്രീനഗർ ഉൾപ്പെടെയുള്ള നഗരങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തുകയാണ്.
സൈനിക പോസ്റ്റിനു നേരെ വെടിയുതിർത്തതിനു പിന്നാലെ ബിഎസ്എഫ് ജവാൻമാർക്ക് തിരിച്ചടിക്കാൻ നിർദേശം നൽകി. അഖ്നൂരിലും, പൂഞ്ചിലും രാജൗറിയിലുമാണ് പാക് വെടിവയ്പ്പുണ്ടായത്.
പാക് ഡ്രോണുകൾ ശ്രീനഗറിലേക്ക് പ്രവേശിച്ചതായാണ് വിവരം. ശ്രീനഗറിൽ നിന്നും സ്ഫോടന ശബ്ദം കേട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിരീകരിച്ചു.
പിന്നാലെ ആക്രമണം നടത്തുന്ന സ്ഥലത്ത് അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവിടെ നിന്നും ആളുകളെ മാറ്റുകയാണ്. ലാൽ ചൗക്കിൽ വെടിയൊച്ച കേട്ട് പരിഭ്രാന്തരായി ആളുകൾ ഓടിയതായി വിവരമുണ്ട്.
കച്ചിലും ഉദംപേരുരിലും ഡ്രോണുകൾ കണ്ടെത്തി. പത്താൻ കോട്ട്, രാജസ്ഥാനിലെ ബർമേട്, ജയ്സാൽമെർ, ഫിറോസ്പുർ, ബാർമറിലും ബ്ലാക്ക ഔട്ടാണ്. പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നതായും വിവരമുണ്ട്.