
വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്‍; പൂഞ്ചിൽ വെടിവപ്പുണ്ടാതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്‍. ജമ്മൂ കശ്മീർ പൂഞ്ചിലെ കെ.ജി സെക്റ്ററിൽ വെടിവപ്പ് ഉണ്ടായി. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് യാതൊരു പ്രകോപനമില്ലാതെ പാക് വെടിവപ്പ് ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാൻകോട്ട് സെക്റ്ററിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏകദേശം 15 മിനിറ്റോളം തുടർച്ചയായി വെടിയുതിർത്തതായും സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു. മെയ് മാസത്തിലെ ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ആദ്യത്തെ വെടിനിർത്തൽ ലംഘനമാണ് ഇത്.