നിയന്ത്രണ രേഖയ്ക്കു സമീപത്തു നിന്ന് പാക് പൗരന്‍ കസ്റ്റഡിയിൽ

ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്ത ഇയാൾ പാക്കിസ്ഥാൻ സൈനികനാണെന്നാണ് വിവരം.
Pakistani intruder custody at line of control kashmir

നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്നും പാക് പൗരന്‍ കസ്റ്റഡിയിൽ

file image

Updated on

ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിൽ തുടരുമ്പോൾ, കശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപത്തു നിന്നു പാക്കിസ്ഥാൻ പൗരന്‍ പിടിയിൽ. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്കു സമീപത്ത് നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്ത ഇയാൾ പാക് സൈനികനാണെന്നാണ് വിവരം.

ഒരാളെ കസ്റ്റഡിൽ എടുത്തതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസവും രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം നിന്ന് ഒരു പാക് സൈനികനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com