
രജോറി: ജമ്മു കശ്മീരിൽ അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് സ്വദേശിയെ സൈന്യം പിടികൂടി. രജോരി ജില്ലയിലെ അതിർത്തി രേഖയോടു ചേർന്നാണ് നുഴഞ്ഞു കയറ്റത്തിനുള്ള ശ്രമമുണ്ടായത്.
പാക് അധിനിവേശ കശ്മീരിലെ കോട്‌ളി നിവാസിയായ മുഹമ്മദ് ഉസ്മാനാണ് (30) പിടിയിലായത്. ഞായറാഴ്ച വൈകിട്ടോടെ അതിർത്തി ഗ്രാമത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ സൈന്യത്തിന്‍റെ പിടിയിലായത്. ചോദ്യം ചെയ്യൽ തുടരുകയാണ്.
കഴിഞ്ഞ ഏപ്രിൽ 29ന് പാക്കിസ്ഥാനിൽ നിന്നുള്ള അച്ഛനും മകനും അതിർത്തി കടന്നെത്തിയത് സൈന്യത്തിൽ ശ്രദ്ധയിൽ പെട്ടിയിരുന്നു. ഇവരെ പിന്നീട് പാക്കിസ്ഥാനിലേക്ക് തിരിച്ചു വിട്ടു.