കാർവാർ തുറമുഖത്തെത്തി പാക്കിസ്ഥാൻ പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്

പാക്കിസ്ഥാന്‍ പൗരന്‍റെ മൊബൈൽ ഫോൺ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു
Pakistani national arrives at Karwar port; Coast Guard sends him back

കാർവാർ തുറമുഖത്തെത്തി പാക്കിസ്ഥാൻ പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്

Updated on

ബംഗളൂരു: കർണാടകയിലെ കാർവാർ തുറമുഖത്തെത്തിയ പാക്കിസ്ഥാൻ പൗരനെ തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്. ഇറാഖി ചരക്ക് കപ്പലിലാണ് പാക്കിസ്ഥാൻ പൗരൻ എത്തിയത്. ഇയാൾക്കൊപ്പം 14 ഇന്ത‍്യൻ ജീവനക്കാരും 2 സിറിയൻ പൗരന്മാരും കപ്പലിലുണ്ടായിരുന്നു. പാക്കിസ്ഥാന്‍ പൗരന്‍റെ മൊബൈൽ ഫോൺ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തിട്ടുണ്ട്. എംടിആർ ഓഷ‍്യൻ എന്ന കപ്പലിലെ ജീവനക്കാരനെതിരേയാണ് നടപടി.

കരയിലിറങ്ങരുതെന്ന് കപ്പലിലുണ്ടായിരുന്ന സിറിയൻ പൗരന്മാർക്ക് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. പെട്രോളിയം വസ്തുക്കൾ കയറ്റിയ കപ്പൽ മേയ് 12നാണ് കാർവാർ തുറമുഖത്തെത്തിയത്.

പാക്, സിറിയൻ പൗരന്മാർക്ക് ഇന്ത‍്യയിൽ പ്രവേശനം നിഷേധിച്ചതായാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ പൗരന്മാർക്ക് ഇന്ത‍്യയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com