പനീർ കിട്ടാത്തതിൽ രോഷം; കല്യാണപ്പന്തലിലേക്ക് ട്രാവലർ ഓടിച്ചുകയറ്റി, 8 പേർക്ക് പരുക്ക്

പ്രതിക്കെതിരേ വധുവിന്‍റെ കുടുംബം പരാതി നൽകി
paneer rage Man Drives Bus Over Wedding Guests

പനീർ കിട്ടാത്തതിൽ രോഷം; കല്യാണപ്പന്തലിലേക്ക് ട്രാവലർ ഓടിച്ചുകയറ്റി 8 പേർക്ക് പരുക്ക്

Updated on

ലക്‌നൗ: വിവാഹ വിരുന്നിൽ ഭക്ഷണം കഴിക്കുന്നതിനിടെ പനീർ കറി നൽകാത്തതിൽ പ്രകോപിതനായ യുവാവ് കല്യാണപ്പന്തലിലേക്ക് വാഹനം ഓടിച്ചുകയറ്റി. ധർമേന്ദ്ര യാദവ് എന്നയാളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 8 പേർക്ക് പരുക്കേൽക്കുകയും 3 ലക്ഷം രൂപയുടെ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് വിവരം.

ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ രാജ്‌നാഥ് യാദവ് എന്നയാളുടെ മകളുടെ കല്യാണദിവസമാണ് സംഭവം. ശനിയാഴ്ച വൈകിട്ട് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ധർമേന്ദ്ര യാദവ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മറ്റ് വിഭവങ്ങളോടൊപ്പം പനീർ (കോട്ടേജ് ചീസ്) ആവശ്യപ്പെടുകയായിരുന്നു.

പരിപാടിയിൽ പനീർ ഇല്ലെന്നു പറഞ്ഞതോടെ അസ്വസ്ഥനായ ധർമേന്ദ്ര തന്‍റെ ടെമ്പോ ട്രാവലർ കല്യാണപ്പന്തലിലേക്ക് ഓടിച്ചുകയറ്റുകയുമായിരുന്നു.

സംഭവത്തിൽ 8 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഏകദേശം 3 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വരന്‍റെ അച്ഛനും വധുവിന്‍റെ അമ്മാവനും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ഇവർ വാരണാസിയിലെ ഒരു ട്രോമ സെന്‍ററിൽ ചികിത്സയിലാണ്.

സംഭവത്തിൽ ധർമേന്ദ്ര യാദവിനെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നതുവരെ വിവാഹം നടക്കില്ലെന്ന് വരന്‍റെ കുടുംബം അറിയിച്ചു. ഇതിനു പിന്നാലെ ഇയാൾക്കെതിരേ കേസ് ഫയൽ ചെയ്തതിനുശേഷം, തൊട്ടടുത്ത ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിവാഹിതരാവുന്നതെന്ന് രാജ്‌നാഥ് യാദവ് പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com