കാലുകൊണ്ട് മാവ് കുഴയ്ക്കുന്നു, രൂചികൂട്ടാൻ യൂറിയയും ഹാർപ്പിക്കും; വൈറലായി ഒരു പാനിപൂരി റെസിപ്പി | Video

ഝാർ‌ഖണ്ഡിലെ ഗർവ ജില്ലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്
pani puri making video gone viral
കാലുകൊണ്ട് മാവ് കുഴക്കുന്നു, രൂചികൂട്ടാൻ യൂറിയയും ഹാർപ്പിക്കും; വൈറലായി ഒരു പാനിപൂരി റെസിപ്പിfile image
Updated on

റാഞ്ചി: പാനി പൂരി ഒരിക്കലെങ്കിലും കഴിക്കാത്തവർ ചുരുക്കമായിരിക്കും. മാത്രമല്ല പാനി പൂരിക്ക് ഫാൻസും ധാരാളമുണ്ട്. വഴിയോര തട്ടുകടകളിൽ തുടങ്ങി ബ്രാൻഡഡ് ഷോപ്പികളിലടക്കം പാനി പൂരി ഇന്നു സുലഭം. എന്നിരുന്നാലും പാനി പൂരിയുടെ ഗുണ നിലവാരത്തെച്ചൊല്ലി പലപ്പോഴും ആശങ്കകൾ ഉയരാറുണ്ട്. അതിന് ആക്കം കൂട്ടി, പാനി പൂരി പ്രേമികളുടെ നെഞ്ചിൽ ഇടിത്തീയായി അടുത്തിടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

വൃത്തിഹീനമായ സാഹചര്യത്തിൽ കാലുകൊണ്ട് ചവിട്ടിക്കുഴച്ച് പാനി പൂരിക്കുള്ള മാവ് തയാറാക്കുന്ന വീഡിയോയാണ് വൈറലായത്. ഝാർ‌ഖണ്ഡിലെ ഗർവ ജില്ലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

മാവ് ചവിട്ടിക്കുഴയ്ക്കുന്നതിനു പുറമേ രുചി കൂട്ടാനായി ചില പൊടിക്കൈകൾ കൂടി പ്രയോഗിക്കുന്നുണ്ട്- യൂറിയയും ടോയ്‌ലറ്റ് ക്ലീനറായ ഹാർപ്പിക്കും! എന്തായാലും നിമിഷനേരം കൊണ്ട് സംഭവം വിവാദമായി. ആശങ്കകളുമായി നിരവധി പേർ അണിനിരന്നു.

സംഭവം വലിയ വിവാദമായതിനു പിന്നാലെ നടപടിയുമായി പൊലീസും രംഗത്തെത്തി. പാനി പൂരി കച്ചവടക്കാരും ഉത്തര്‍പ്രദേശ് സ്വദേശികളുമായ അരവിന്ദ് യാദവ് (35), സതീഷ്‌കുമാര്‍ ശ്രീവാസ്തവ (30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയിൽ നിന്നു രാസവസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com