മോദിയുടെ കാൽ തൊട്ട് വന്ദിച്ച് പാപ്വ ന്യൂഗിനിയ പ്രധാനമന്ത്രി (Video)

സൂര്യാസ്തമയത്തിനു ശേഷം ഇതര രാഷ്‌ട്ര നേതാക്കളെ സ്വീകരിക്കില്ലെന്ന കീഴ്‌വഴക്കവും ഇന്ത്യൻ പ്രധാനമന്ത്രിക്കു വേണ്ടി തിരുത്തി
മോദിയുടെ കാൽ തൊട്ട് വന്ദിച്ച് പാപ്വ ന്യൂഗിനിയ പ്രധാനമന്ത്രി (Video)

ന്യൂഡൽഹി: പാപ്വ ന്യൂഗിനിയ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആതിഥേയ പ്രധാനമന്ത്രി കാൽതൊട്ട് വന്ദിച്ച് സ്വീകരിച്ചു. ഫോറം ഫൊർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോഓപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി പസഫിക് ദ്വീപ് രാജ്യത്തെത്തിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈ രാജ്യം സന്ദർശിക്കുന്നത്.

വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ പാപ്വ ന്യൂഗിനിയ പ്രധാനമന്ത്രി ജയിംസ് മറാപ്പെ നേരിട്ടെത്തിയിരുന്നു. അദ്ദേഹത്തെ ആശ്ലേഷിച്ച് പരസ്പരം സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാൽ തൊട്ടു വന്ദിക്കുന്നത്. മോദി പെട്ടെന്നു തന്നെ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്തു.

സൂര്യാസ്തമയത്തിനു ശേഷം വിദേശ രാഷ്ട്ര പ്രതിനിധികൾക്ക് ആചാരപരമായ വരവേൽപ്പ് നൽകില്ലെന്ന കീഴ്‌വഴക്കവും പാപ്വ ന്യൂഗിനിയ സർക്കാർ ഇന്ത്യൻ പ്രധാനമന്ത്രിക്കു വേണ്ടി തിരുത്തി. പ്രാദേശിക സമയം രാത്രി പത്തിനു ശേഷമായിരുന്നു മോദി ഇവിടെ വിമാനമിറങ്ങിയത്.

കൊവിഡ് കാലഘട്ടത്തിൽ ഇന്ത്യ വാക്സിൻ വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലൊന്നായിരുന്നു പാപ്വ ന്യൂഗിനിയ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com