പരാഗ് ജയിൻ റോ മേധാവി

റോ മേധാവിയായി ജൂലൈ ഒന്നിനാണ് ജയിൻ ചുമതലയേൽക്കുന്നത്.
Parag Jain is now the RAW chief

പരാഗ് ജെയിൻ

Updated on

ന്യൂഡൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിൻ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) അടുത്ത മേധാവിയാകും. നിലവിലുള്ള മേധാവി രവി സിൻഹയുടെ സേവന കാലാവധി ജൂൺ മുപ്പതിന് അവസാനിക്കും.

ഈ പശ്ചാത്തലത്തിലാണ് അടുത്ത മേധാവിയായി പരാഗിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. റോ മേധാവിയായി ജൂലൈ ഒന്നിനാണ് പരാഗ് ചുമതലയേൽക്കുന്നത്. രണ്ട് വർഷമാണ് കാലാവധി.

കേന്ദ്ര സർവീസിൽ നിലവിൽ ഏവിയേഷൻ റിസർച്ച് സെന്‍ററിന്‍റെ തലവനാണ്. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ ഭാഗമായി പാക്കിസ്ഥാൻ സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷൻ റിസർച്ച് സെന്‍റർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com