പാർലമെന്‍റ് മന്ദിരം സവർക്കർക്കും മഹാരാഷ്‌ട്രക്കാർക്കുമുള്ള ആദരം: ഷിൻഡെ

സവർക്കറുെട 140ാം ജന്മവാർഷികം അനുയായികൾ ആഘോഷിക്കുന്നതും ഞായറാഴ്ചയാണ്
പാർലമെന്‍റ് മന്ദിരം സവർക്കർക്കും മഹാരാഷ്‌ട്രക്കാർക്കുമുള്ള ആദരം: ഷിൻഡെ
Updated on

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്‍റ് മന്ദിരം ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കർക്കും എല്ലാ മഹാരാഷ്‌ട്രക്കാർക്കുമുള്ള ആദരമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.

ഇന്ത്യൻ ജനാധിപത്യത്തോടും സവർക്കറോടുമുള്ള അനാദരവാണ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച പാർട്ടികൾ പ്രദർശിപ്പിച്ചതെന്നും ഷിൻഡെ പറഞ്ഞു. സവർക്കറുെട 140ാം ജന്മവാർഷികം അനുയായികൾ ആഘോഷിക്കുന്നതും ഞായറാഴ്ചയാണ്.

സവർക്കർക്ക് ആദരമർപ്പിച്ച ഷിൻഡെ, അദ്ദേഹം മഹാനായ ദേശാഭിമാനിയും ഹിന്ദുത്വയുടെ പിതാവും മഹാരാഷ്‌ട്രയുടെ അഭിമാനവുമാണെന്നും വിശേഷിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com