ജനവിധി പ്രതിപക്ഷത്തിന് എതിരാണ്; സഹകരിച്ച് മുന്നോട്ട് പോകണം, സഭയിൽ നാടകം കളിക്കരുതെന്ന് പ്രധാനമന്ത്രി

നാടകം കളിക്കാൻ വേറെ സ്ഥലം കണ്ടെത്തണമെന്ന് പ്രധാനമന്ത്രിയുടെ താക്കീത്
pm against opposit party

ജനവിധി പ്രതിപക്ഷത്തിന് എതിരാണ്

Updated on

ന്യൂഡൽഹി: രാജ്യത്തിന്‍റെ അതിവേ​ഗ വളർച്ചയ്ക്ക് ഊർജമാകുന്നതായിരിക്കണം പാർലമെന്‍റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനമാണ് സർക്കാരിന്‍റെ അജണ്ടയെന്നും വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിലെ ജനവിധി ജനാധിപത്യത്തിന്‍റെ ശക്തിയാണ് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും നിങ്ങളുടെ നിരാശയും രോഷവും പാർലമെന്‍റിൽ വന്ന് തീർക്കരുതെന്നും മോദി പറഞ്ഞു.

എല്ലാ എംപിമാർക്കും പാർലമെന്‍ററിൽ സംസാരിക്കാൻ അവസരം ഉണ്ടാകണം. അതുകൊണ്ടുതന്നെ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം. പ്രതിപക്ഷത്തെയും പ്രതിപക്ഷ തന്ത്രങ്ങളെയും ജനം തള്ളിക്കളഞ്ഞിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അത് ഇനിയെങ്കിലും മനസിലാക്കണമെന്നും നാടകം കളിക്കാൻ വേറെ സ്ഥലം കണ്ടെത്തിക്കോളൂയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com