പാർലമെന്‍റ് സമ്മേളനം: അയോധ്യയും ചോദ്യപേപ്പർ ചോർച്ചയും ചർച്ചയാകും

25 ദിവസത്തെ കാലയളവിലായി ആകെ 19 തവണ സഭ ചേരും.
Parliament Session: Ayodhya and Question Paper Leak to be Discussed

പാർലമെന്‍റ് മന്ദിരം.

File
Updated on

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 20 തിങ്കളാഴ്ച ആരംഭിക്കും. സമ്മേളനം ഓഗസ്റ്റ് 13ന് സമാപിച്ചേക്കും. സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷ‍തയിൽ വിവിധ പാർട്ടി നേതാക്കളുടെ യോഗം പാർലമെന്‍റ് സമുച്ചയത്തില്‍ നടന്നു. കേന്ദ്ര പാർലമെന്‍ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് യോഗം വിളിച്ചുചേർത്തത്. രാജ്യസഭാ നേതാവ് കൂടിയായ കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ, രാസവസ്തു- രാസവള മന്ത്രി ജഗത് പ്രകാശ് നഡ്ഡ, നിയമ-നീതിന്യായ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) പാർലമെന്‍ററി കാര്യ സഹമന്ത്രിയുമായ അർജ്ജുൻ റാം മേഘ്‌വാൾ, പാർലമെന്‍ററി കാര്യ, വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മന്ത്രിമാർ ഉൾപ്പെടെ 40 രാഷ്‌ട്രീയ പാർട്ടികളിൽ നിന്നുള്ള 58 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. അദ്ദേഹം നേതാക്കളെ അറിയിച്ചു. 25 ദിവസത്തെ കാലയളവിലായി ആകെ 19 തവണ സഭ ചേരും.

സമ്മേളനത്തിലെ നിയമനിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പാർലമെന്‍റിന്‍റെ ഇരു സഭകളുടേയും സെക്രട്ടേറിയേറ്റുകൾ ഇതിനകം പ്രസിദ്ധീകരിച്ചു. പാർലമെന്‍റിന്‍റെ സുഗമമായ പ്രവർത്തനത്തിന് എല്ലാ നേതാക്കളുടേയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു.

പാർലമെന്‍റിന്‍റെ ഇരു സഭകളുടേയും നടപടി ചട്ടങ്ങൾ അനുവദിക്കുന്നതനുസരിച്ച് പ്രധാനപ്പെട്ട മറ്റ് വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാൻ ഗവണ്മെന്‍റ് തയാറാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ഉന്നയിക്കാൻ സാധ്യതയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് പാർട്ടി നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും സുഗമമായ നടത്തിപ്പിന് ഗവണ്മെന്‍റുമായി സഹകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com