സ്ത്രീകൾ പാർശ്വനാഥ് ക്ഷേത്രത്തിൽ കയറാൻ തല മറയ്ക്കണം

ബാഗ്പത് പാർശ്വനാഥ് ജൈനക്ഷേത്രത്തിൽ സ്ത്രീകൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചും തല മൂടാതെയും പ്രവേശിക്കുന്നതിനു വിലക്ക്
parshwanath jain temple baghpat

ബാഗ്പത്തിലെ പാർശ്വനാഥ് ജൈന ക്ഷേത്രം.

Updated on

ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ദിഗംബര ജൈന വിഭാഗത്തിന്‍റെ പ്രശസ്തമായ പാർശ്വനാഥ് ക്ഷേത്രത്തിൽ സ്ത്രീകളുടെ പാശ്ചാത്യശൈലിയിലുള്ള വസ്ത്രധാരണത്തിനു വിലക്ക്. ക്ഷേത്ര വളപ്പിൽ മാന്യമായ വേഷം മാത്രമേ അനുവദിക്കൂ എന്നും സ്ത്രീകൾ തല മറച്ചിരിക്കണമെന്നുമാണു പുതിയ നിർദേശം.

ഹാഫ് പാന്‍റ്സ്, ബർമുഡ, മിനി സ്കർട്ട്, ജീൻസ്- ടോപ് തുടങ്ങിയവയൊന്നും അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ നിന്നു തീർഥാടകർ പതിവായി എത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിന്‍റെ പവിത്രത നിലനിർത്താനാണു പുതിയ നിയന്ത്രണങ്ങളെന്നു മാനെജർ പ്രഭാത് ജയിൻ.

logo
Metro Vaartha
www.metrovaartha.com