പാർഥ് പവാർ വിവാഹിതനാകുന്നു, വധു മോഡൽ, വിവാഹനിശ്ചയം 29ന്

പവാർ കുടുംബത്തിന്‍റെ പൂനെയിലെ ഫാം ഹൗസിൽവച്ച് 29നാണ് വിവാഹനിശ്ചയം നടക്കുക
Parth Pawar engaged to Model Kainaat Dhar

കൈനാത് ധർ,പാർഥ് പവാർ 

Updated on

മുംബൈ: അന്തരിച്ച എൻസിപി നേതാവ് അജിത് പവാറിന്‍റേയും ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്‍റേയും മകനും എംപിയുമായ പാർഥ് പവാർ വിവാഹിതനാകുന്നു. ഹരിയാന സ്വദേശിയായ കൈനാത് ധർ ആണ് വധു. മോഡലും സംരഭകയുമായി കൈനാത്. പവാർ കുടുംബത്തിന്‍റെ പൂനെയിലെ ഫാം ഹൗസിൽവച്ച് 29നാണ് വിവാഹനിശ്ചയം നടക്കുക. എംഎൽഎം ശരത് പവാറിന്‍റെ ബന്ധുവുമായ രോഹിത് പവാറാണ് വിവാഹ വാർത്ത പങ്കുവച്ചത്.

വിവാഹനിശ്ചയത്തിന്‍റെ ക്ഷണപ്പത്രം പങ്കുവച്ചുകൊണ്ടാണ് പാർഥിന് ആശംസകൾ അറിയിച്ചത്. പാർഥിനൊപ്പമുള്ള കൈനാതിന്‍റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നേരത്തെ ഭാരാമതി എംപിയും പാർഥിന്‍റെ ബന്ധുവുമായ സുപ്രിയ സുളെയും വിവാഹസൂചനകൾ നൽകിയിരുന്നു. പവാർ കുടുംബത്തിലെ കുട്ടികളെല്ലാം വിവാഹിതരാവുകയാണ് എന്നാണ് അവർ പറഞ്ഞത്. സുപ്രിയ സുളെയുടെ മകൾ പാർവതി സുളെയുടെ വിവാഹത്തിന് കൈനാതിനൊപ്പമാണ് പാർഥ് പങ്കെടുത്തത്.

logo
Metro Vaartha
www.metrovaartha.com