ഡല്‍ഹി വിമാനത്താവളത്തില്‍ 4.83 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

മണ്ണില്ലാതെ വെള്ളവും പോഷകങ്ങളും മാത്രം ഉപയോഗിച്ച് കൃത്രിമ സാഹചര്യങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഹൈഡ്രോപോണിക് കഞ്ചാവ്. സാധാരണ കഞ്ചാവിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ലഹരി നല്‍കുന്നതാണിത്.
Passenger caught with hydroponic cannabis at Delhi airport

ഡല്‍ഹി വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

representative image

Updated on

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 4.83 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. ബാങ്കോങ്കില്‍നിന്ന് എത്തിയ യാത്രക്കാരനാണ് പിടിയിലായത്.

വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗ് എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് 13.84 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ ഹൈഡ്രോപോണിക് വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. യാത്രക്കാരനെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

മണ്ണില്ലാതെ വെള്ളവും പോഷകങ്ങളും മാത്രം ഉപയോഗിച്ച് കൃത്രിമ സാഹചര്യങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഹൈഡ്രോപോണിക് കഞ്ചാവ്. സാധാരണ കഞ്ചാവിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ലഹരി നല്‍കുന്നതാണിത്. അതിനാല്‍ മാര്‍ക്കറ്റില്‍ സാധാരണ കഞ്ചാവിനേക്കാള്‍ ഉയര്‍ന്ന വിലയാണിതിന്.

അടുത്തിടെ മുന്‍ മിസിസ് കേരള മത്സരാര്‍ത്ഥിയായ ഹര്‍ഷ സണ്ണിയെയും ഹൈഡ്രോപോണിക് കഞ്ചാവുമായി പിടികൂടിയിരുന്നു. ബാങ്കോങ്കില്‍നിന്ന് എത്തിയ ഹര്‍ഷയെ മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് പിടികൂടിയത്.

logo
Metro Vaartha
www.metrovaartha.com