യാത്രക്കാരൻ മോശമായി പെരുമാറി: ഡൽഹി-ലണ്ടൻ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

വനിതാ ക്യാബിൻ ക്രൂ അംഗത്തിന്‍റെ മുടി പിടിച്ചു വലിക്കുകയും ചെയ്തു
യാത്രക്കാരൻ മോശമായി പെരുമാറി: ഡൽഹി-ലണ്ടൻ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
Updated on

ഡൽഹി: യാത്രക്കാരൻ മോശമായി പെരുമാറിയതിനെത്തുടർന്ന് ഡൽഹി-ലണ്ടൻ എയർ ഇന്ത്യ വിമാനം തിരിച്ചറിക്കി. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂ എയർപോർട്ടിലേക്കു പുറപ്പെട്ട വിമാനമാണു തിരിച്ചിറക്കിയത്. യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും, വനിതാ ക്യാബിൻ ക്രൂ അംഗത്തിന്‍റെ മുടി പിടിച്ചു വലിക്കുകയും ചെയ്തു.

ഡൽഹിയിൽ നിന്നും യാത്ര ആരംഭിച്ചു പതിനഞ്ച് മിനിറ്റിനകം യാത്രക്കാരൻ പ്രശ്നം സൃഷ്ടിച്ചു തുടങ്ങിയിരുന്നു. നിരവധി തവണ താക്കീതു നൽകിയെങ്കിലും മോശം പെരുമാറ്റം തുടരുക യായിരുന്നു. തുടർന്നാണു വിമാനം തിരികെയിറക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽ 255 യാത്രക്കാരാണുണ്ടായിരുന്നത്.

യാത്രക്കാർ വിമാനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ നവംബറിൽ മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്തേക്കു മൂത്രമൊഴിച്ചതു വലിയ വാർത്തയായിരുന്നു. യഥാസമയം സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എയർലൈൻസിനെതിരെയും നടപടി ഉണ്ടായിരുന്നു

Trending

No stories found.

Latest News

No stories found.