'നിങ്ങൾ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യമോ, ദൈവമോ, സ്രഷ്ടാവോ അല്ല'; രാഹുലിനെ വിമർശിച്ച മോദിക്ക് മറുപടിയുമായി പവൻ ഖേര

കഴിഞ്ഞ 70 വർഷത്തിനിടെ ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞതിലൂടെ മൂന്ന് തലമുറകളെ അപമാനിക്കുകയാണ് നിങ്ങൾ ചെയ്തത്
'നിങ്ങൾ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യമോ, ദൈവമോ, സ്രഷ്ടാവോ അല്ല'; രാഹുലിനെ വിമർശിച്ച മോദിക്ക് മറുപടിയുമായി പവൻ ഖേര

നൃൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ (Rahul Gandhi)വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര (pawan khera). പ്രധാനമന്ത്രിയുടെ നയങ്ങൾക്കെതിരായ വിമർശനം എപ്പോൾ മുതലാണ് രാജ്യത്തിനെതിരായ വിമർശനമായതെന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ 70 വർഷത്തിനിടെ ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞതിലൂടെ മൂന്ന് തലമുറകളെ അപമാനിക്കുകയാണ് നിങ്ങൾ ചെയ്തത്. മുൻഗാമികളെ വിമർശിച്ചുകൊണ്ടാണ് നിങ്ങൾ ഒൻപതുവർഷം ചെലവഴിച്ചത്. വിദേശമാധ്യമസ്ഥാപനത്തിൽ പരിശോധനക്ക് ഉത്തരവിടുമ്പോൾ നിങ്ങൾക്ക് രാജ്യത്തിന്‍റെ പ്രതിച്ഛായയെക്കുറിച്ച് ഉത്കണ്ഠയില്ലായിരുന്നു. യഥാർഥ്യത്തിൽ നിങ്ങളാണ് ജനാധിപത്യത്തെ ആക്രമിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ സംവാദങ്ങൾ ഉയരുന്നതും. കേംബ്രിജിലെ വിദ്യാർഥികൾക്കു മുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വെല്ലുവിളികളെ കുറിച്ച് ചർച്ച നടക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പവൻ ഖേര പറഞ്ഞു. മാത്രമല്ല നിങ്ങൾ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യമോ, ദൈവമോ, സ്രഷ്ടാവോ അല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച കർണാടകയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി രാഹുൽ ഗാന്ധി(Rahul Gandhi) ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. യു കെ സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പരാമർശമായിരുന്നു വിമർശനകാരണം. ജനാധിപത്യം ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് രാഹുൽ ഗാന്ധി ഉന്നയിച്ച പ്രസ്താവന. ഇതിനെതിരെയാണ് മോദി ഉയർത്തിയ വിമർശനത്തിന് മറുപടിയായാണ് പവൻ ഖേര രംഗത്തെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com