സുനിത വില്യംസിന്‍റെ ശമ്പളമെത്ര? ഓവർ ടൈമിന് കാശ് കിട്ടുമോ? എല്ലാത്തിനും ഉത്തരമുണ്ട്

യുഎസ് ജനറൽപേ ഷെഡ്യൂളിനെ ഉയർന്ന റാങ്കുകാരിയായ സുനിതയ്ക്ക് വമ്പൻ ശമ്പളമാണ് കിട്ടുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
payment of sunita williams and butch willmore, overtime allowance

സുനിത വില്യംസിന്‍റെ ശമ്പളമെത്ര? ഓവർ ടൈമിന് കാശ് കിട്ടുമോ? എല്ലാത്തിനും ഉത്തരമുണ്ട്

Updated on

ബഹിരാകാശത്ത് പോയി തിരിച്ചു വന്ന സുനിതാ വില്യംസിനോടും ഇന്ത്യക്കാർക്ക് ചോദിക്കാൻ പഴയ ചോദ്യങ്ങളൊക്കെ തന്നെയാണുള്ളത്. മാസം എത്ര രൂപ ശമ്പളം കിട്ടും? സുനിതയെക്കുറിച്ച് ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സംശയങ്ങളിൽ ഒന്നാണിത്. പ്രതിവർഷം സുനിതയ്ക്ക് ലഭിക്കുന്ന ഇന്ത്യൻ രൂപയുടെ കണക്കാണ് കൂടുതൽ പേരും തിരഞ്ഞിരിക്കുന്നത്. ദൗത്യം അനിശ്ചിതമായി നീണ്ടു പോയ സാഹചര്യത്തിൽ ഓവർ ടൈം അലവൻസ് കിട്ടുമോ എന്നതാണ് മറ്റൊരു സംശയം.

യുഎസ് ജനറൽപേ ഷെഡ്യൂളിനെ ഉയർന്ന റാങ്കുകാരിയായ സുനിതയ്ക്ക് വമ്പൻ ശമ്പളമാണ് കിട്ടുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജിഎസ്-15 എന്ന ശമ്പള ഗ്രേഡിൽ 162,672 ഡോളർ വരെയാണ് അടിസ്ഥാന ശമ്പളം. അതായത് ഏകദേശം 1.41 കോടി രൂപ വരെ സുനിതയ്ക്കു കിട്ടും.

അതു മാത്രമല്ല ദൗത്യം നീണ്ടു പോയതോടെ അധിക ശമ്പളവും ലഭിക്കും. ആനുപാതികമായി 1.05 കോടി രൂപ വരെ സുനിതയ്ക്കു ബുച്ചിനും ലഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com