
ന്യൂഡൽഹി: ഇന്ത്യയുടെ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 69,511 കേസുകള്‍. രാജ്യത്തെ 25 ഹൈക്കോടതികളിലായി 59,87,477 കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. കേന്ദ്ര നിയമമന്ത്രി കിരൺ റിജുജു രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കിയതാണു പെന്റിങ് കേസുകളുടെ കണക്കുകള്‍.
സുപ്രീം കോടതി വെബ്‌സൈറ്റിന്‍റെ കണക്കുപ്രകാരം ഫെബ്രുവരി ഒന്നു വരെയുള്ള പെന്റിങ് കേസുകളാണിത്. നാഷണല്‍ ജൂഡീഷ്യല്‍ ഡേറ്റ ഗ്രിഡില്‍ നിന്നുള്ളതാണ് ഹൈക്കോടതിയിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കുകള്‍.
ഇതില്‍ പത്തു ലക്ഷത്തിലധികം കേസുകള്‍ അലഹാബാദ് ഹൈക്കോടതിയിലാണ്. ഏറ്റവും കുറവ് സിക്കിം ഹൈക്കോര്‍ട്ടിലും, 171 കേസുകള്‍. ദ്രുതഗതിയില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായി ഗവണ്‍മെന്‍റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമമന്ത്രി വ്യക്തമാക്കി.