
വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത് അപകടത്തിനു കാരണമായി; കേസെടുക്കണമെന്നാവശ‍്യപ്പെട്ട് ഹർജി
ചെന്നൈ: കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കെതിരേ കേസെടുക്കണമെന്നാവശ‍്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. രാഷ്ട്രീയ കാരണങ്ങൾ മൂലം വിജയ്‌യെ കേസെടുക്കുന്നതിൽ നിന്നും ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ പി.എച്ച്. ദിനേശാണ് ഹർജി സമർപ്പിച്ചത്.
വിജയ് കാരണം ജനങ്ങൾ 7 മണിക്കൂർ കാത്തു നിന്നുവെന്നും 12 മണിക്ക് എത്തുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും റാലിക്കിടെ വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത് അപകടത്തിനു കാരണമായെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് എൻ. സെന്തിൽകുമാർ വെള്ളിയാഴ്ച ഹർജി പരിഗണിക്കും.