ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹർജി

പൊതുപ്രവർത്തകനായ സാബു സ്റ്റീഫനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്
petition in supreme court to cancel bihar election result

സുപ്രീം കോടതി

Updated on

ന‍്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് ഹർജി സമർപ്പിച്ച് പൊതുപ്രവർത്തകനായ സാബു സ്റ്റീഫൻ. സുപ്രീം കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.

ശതമാന കണക്കല്ലാതെ എത്ര പേർ വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ‍്യക്തമാക്കിയിട്ടില്ലെന്നും ക്രമക്കേടുകളിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ‍്യം. സത‍്യപ്രതിജ്ഞ ചടങ്ങുകൾ തടയണമെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, നവംബർ 20ന് പറ്റ്നയിൽ വച്ച് ബിഹാറിൽ പുതിയ സർക്കാരിന്‍റെ ഔദ‍്യോഗിക സത‍്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തേക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com