പെട്രോൾ, ഡീസൽ തീരുവ 2 രൂപ വീതം വർധിപ്പിച്ച് കേന്ദ്രം; ചില്ലറ വില വർധിക്കില്ല

ഏപ്രിൽ 8 മുതൽ എക്സൈസ് ഡ്യൂട്ടിയിലെ വർധനവ് പ്രാബല്യത്തിൽ വരും.
petrol, diesel excise duty  hike

പെട്രോൾ, ഡീസൽ നികുതി 2 രൂപ വീതം വർധിപ്പിച്ച് കേന്ദ്രം

Updated on

ന്യൂഡൽഹി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വീതം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇതോടെ പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 13 രൂപയും ഡീസലിന് 10 രൂപയും ആയി വർധിച്ചു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തോടെ ആഗോള വിപണി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി.

എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നു. എന്നാൽ ഇതു മൂലം ചില്ലറ വിൽപ്പനയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 8 മുതൽ എക്സൈസ് ഡ്യൂട്ടിയിലെ വർധനവ് പ്രാബല്യത്തിൽ വരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com