രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രഖ്യാപനം
Petrol, Diesel Prices Cut By Rs 2 Across India
Petrol, Diesel Prices Cut By Rs 2 Across India
Updated on

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണു പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. പുതുക്കിയ വില ഇന്നു രാവിലെ ആറിന് പ്രാബല്യത്തിലാകും.

എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ ഇളവു വരുത്തിയെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇതോടെ, ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയിൽ നിന്ന് 94.72 രൂപയായി കുറഞ്ഞു. ഡീസൽ വില 89.62 രൂപയിൽ നിന്ന് 87.62 രൂപയായാണു കുറഞ്ഞത്.

രാജ്യത്തെ കോടിക്കണക്കിനു കുടുംബാംഗങ്ങളുടെ ക്ഷേമമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചതായി ഹർദീപ് സിങ് പുരി. വനിതാ ദിനമായ മാർച്ച് എട്ടിന് ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com