എച്ച്-1ബി വിസ: താരമായി ശ്രീധർ വെമ്പു

ഭയത്തോടെ ജീവിക്കരുതെന്നും ധൈര്യത്തോടെ നീങ്ങുക എന്നും നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയുമെന്നും കുറിച്ചു കൊണ്ട് വെമ്പുവിന്‍റെ പോസ്റ്റ്
Sridhar Vempu

ശ്രീധർ വെമ്പു

file photos

Updated on

സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവാണ് ഇപ്പോൾ താരം. എച്ച്-1ബി വിസ ഫീസ് ചർച്ചകൾ നാടെങ്ങുമുയരുമ്പോൾ ശ്രീധർ വെമ്പുവിന്‍റെ എക്സ് പോസ്റ്റ് വൈറലാകുന്നു. അമെരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ‌ പ്രൊഫഷണലുകൾക്ക് ശക്തമായ സന്ദേശമാണ് ശ്രീധർ വെമ്പു നൽകുന്നത്. അനിശ്ചിതത്വത്തിലും ഭയത്തിലും അമെരിക്കയിൽ ജീവിക്കുന്നതിനു പകരം ഇന്ത്യയിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് കാര്യകാരണ സഹിതം വെമ്പു ഇന്ത്യൻ എച്ച്-1ബി വിസ ഉടമകളെ ഉപദേശിക്കുന്നു. തന്‍റെ പോസ്റ്റിൽ യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകളോട് അവരുടെ വേരുകളിലേയ്ക്ക് മടങ്ങാൻ വെമ്പു ആഹ്വാനം ചെയ്യുന്നു. ബുദ്ധിമുട്ടുള്ളതും എന്നാൽ തങ്ങളെ പൂർവാധികം ശാക്തീകരിക്കുന്നതുമായ തീരുമാനമായിരിക്കും അതെന്നാണ് തന്‍റെ അനുഭവക്കുറിപ്പുകൾ നിരത്തി വെമ്പു വിദേശ ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നത്.

ഇന്ത്യ-പാക് വിഭജന കാലത്ത് പാക് സിന്ധ് പ്രവിശ്യയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേയ്ക്ക് വരേണ്ടി വന്ന സിന്ധി സുഹൃത്തുക്കളുടെ കഥകളാണ് അദ്ദേഹം അമെരിക്കയിലെ ഇന്ത്യൻ വംശജർക്കു മുമ്പിൽ തുറന്നു വയ്ക്കുന്നത്. ഇന്ത്യയിൽ തിരിച്ചെത്തി നന്നായി പ്രവർത്തിച്ച് തങ്ങളുടെ ജീവിതം സിന്ധികൾ ഇവിടെ പുനർനിർമിച്ചതു പോലെയൊരു കാലമായിരിക്കാം അമെരിക്കയിലെ എച്ച് വൺ ബി വിസക്കാർക്കുമെന്നും നിങ്ങൾ നിങ്ങളുടെ വീട്ടിലേയ്ക്കു മടങ്ങുക എന്നും അദ്ദേഹം എക്സിൽ അവർക്കെഴുതുന്നു. നിങ്ങൾക്ക് നിങ്ങളുടെ ജീവിതം പുനർനിർമിക്കാൻ അഞ്ചു വർഷമെടുത്തേക്കാമെന്നും പക്ഷേ, അത് നിങ്ങളെ കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം കുറിക്കുന്നു.

ഭയത്തോടെ ജീവിക്കരുതെന്നും ധൈര്യത്തോടെ നീങ്ങുക എന്നും നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയുമെന്നും കുറിച്ചു കൊണ്ടാണ് വെമ്പു പോസ്റ്റ് അവസാനിപ്പിച്ചത്. വെമ്പുവിന്‍റെ പോസ്റ്റ് വൈറലായി.യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എല്ലാ പുതിയ എച്ച്-വൺ ബി വിസ അപേക്ഷകൾക്കും ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തി. സെപ്റ്റംബർ 21 മുതൽ അത് പ്രാബല്യത്തിലായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com