ചാരപ്രവർത്തനമെന്ന് സംശയം: പ്രാവിനെ കസ്റ്റഡിയിൽ വച്ചത്ത് 8 മാസം; ഒടുവിൽ മോചനം

അന്വേഷണ കാലയളവിൽ ഒരു ആശുപത്രിയിലാണ് പ്രാവിനെ സുരക്ഷിതമായി പാർപ്പിച്ചിരുന്നത്
Pigeon- Representative Images
Pigeon- Representative Images

മുംബൈ: ചാരപ്രവർത്തനത്തിനെത്തിയെന്ന് സംശയിച്ച് 8 മാസത്തോളം കസ്റ്റഡിയിൽ വച്ചിരുന്ന പ്രാവിനെ തുറന്നു വിട്ടു. ചിറകിൽ ചൈനീസ് ലിപിയോട് സാദൃശ്യമുള്ള സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ തുറമുഖത്തു നിന്നുമാണ് പ്രാവിനെ പിടികൂടിയത്. പിന്നാലെ ചാരപ്രവർത്തനത്തിന് കേസെടുത്ത് പ്രാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് 8 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ കുറ്റം ഒഴിവാക്കി പ്രാവിനെ മോചിപ്പിക്കുകയായിരുന്നു.

അന്വേഷണ കാലയളവിൽ ഒരു ആശുപത്രിയിലാണ് പ്രാവിനെ സുരക്ഷിതമായി പാർപ്പിച്ചിരുന്നത്. 2016 ൽ പാക്കിസ്ഥാന് സമീപത്തുവച്ച് മറ്റൊരു പ്രാവിനെ ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശമുള്ള ഒരു കുറിപ്പ് പ്രാവിൽനിന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.

Trending

No stories found.

Latest News

No stories found.